നിലമ്പൂർ : കേരളത്തിലെ മാവോയിസ്റ്റുകൾക്കായി ഉത്തരേന്ത്യയിൽ നിന്ന് ആയുധങ്ങൾ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നതായി പോലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം കൽക്കുളത്ത് പോലീസ് പിടിയിലായ മാവോയിസ്റ്റ് പ്രവർത്തകൻ അയ്യപ്പനെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിനു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ആക്രമണത്തിന് കൂടുതൽ ആയുധങ്ങൾ സംഭരിക്കുകയെന്നതാണ് പുതിയ തീരുമാനം. കഴിഞ്ഞ നവംബർ 24നുണ്ടായ പോലീസ് വെടിവയ്പിനുശേഷം മാവോയിസ്റ്റു താവളത്തിൽ പത്തോളം പേർ മാത്രമാണുള്ളതെന്നാണ് അയ്യപ്പന്റെ വെളിപ്പെടുത്തൽ. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കബനി ദളം, അട്ടപ്പാടി, പാലക്കാട് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഭവാനി, ശിരുവാണി ദളങ്ങളിൽ 30 വീതം പേരാണു പോരാട്ടത്തിനുള്ളത്.
ആയുധം എത്തിക്കാൻ മാവോ യിസ്റ്റുകളുടെ ശ്രമമെന്നു പോ ലീസ്
02:13 AM Feb 24, 2017 | Deepika.com