കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്ര 23, 24 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ പര്യടനം നടത്തും. 23നു രാവിലെ പത്തിനു വെള്ളിമാടുകുന്ന് പിഎംഒസിയിൽ എത്തും.
താമരശേരി രൂപതയിലെ കാരുണ്യസംഗമം ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോണ്‍. ജോണ്‍ ഒറങ്കര, ഫാ. ജോസ് പെണ്ണാപറന്പിൽ, ഫാ. സൈമണ്‍ കിഴക്കേക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും . ഉച്ചകഴിഞ്ഞ് നാലിനു കോഴിക്കോട് രൂപതയിലെ കാരുണ്യപ്രവർത്തക സമ്മേളനം സെന്റ് വിൻസന്റ് ഹോമിൽ നടക്കും. വികാരി ജനറാൾ മോണ്‍. തോമസ് പനക്കൽ ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, സിസ്റ്റർ ജെയിൻ തുടങ്ങിയവർ പ്രസംഗിക്കും.
24നു ബത്തേരി രൂപതയുടെ നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തകസംഗമം നടക്കും. 9.30 ന് മാനന്തവാടി മലങ്കര കത്തോലിക്കാ പള്ളിയിൽ ബിഷപ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു പെരുന്പിള്ളിക്കുന്നേൽ, ഫാ. ജോർജ് കോടന്നൂർ, ഫാ. സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ പ്രസംഗിക്കും. മാനന്തവാടി രൂപത കാരുണ്യസംഗമം അന്ന് ഉച്ചകഴിഞ്ഞ് 2.30ന് തോണിച്ചാൽ എമ്മാവൂസ് വില്ലയിൽ ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. ഫാ. മനോജ് കവലക്കാട്ട്, ശാലു ഏബ്രഹാം, കെ.എ .ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
കാരുണ്യ സന്ദേശയാത്രയ്ക്ക് ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡയറക്ടർ ഫാ. പോൾ മാടശേരി, ചീഫ് കോ-ഓർഡിനേറ്റർ സാബു ജോസ്, ക്യാപ്റ്റൻ ജോർജ് എഫ്. സേവ്യർ, ജനറൽ കണ്‍വീനർ ബ്രദർ മാവുരൂസ് മാളിയേക്കൽ, വൈസ് പ്രസിഡന്റ് യുകേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടൻ, സെക്രട്ടറി സാലു ഏബ്രഹാം, റോണ റിബെയ്റോ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ഫ്രാൻസിസ്ക വരാപ്പുഴ, ഒ.വി ജോസഫ് , ഷൈനി തോമസ് എന്നിവർ നേതൃത്വം നൽകും.
കാരുണ്യകേരള സന്ദേശയാത്ര : കോഴിക്കോട്, വയനാട് ജില്ലകളിൽ 23 മുതൽ
02:46 AM Feb 21, 2017 | Deepika.com