കൊച്ചി: സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ (എംഎസ്ടി) സുവർണ ജൂബിലിയാഘോഷങ്ങൾക്കു തുടക്കമായി. മൈലാപ്പൂരിലെ സെന്റ്. തോമസ് ബസിലിക്കയിൽ എംഎസ്ടിയുടെ ജനറാൾ ഫാ.കുര്യൻ അമ്മനത്തുകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം 50 വൈദികർ സമൂഹബലിയർപ്പിച്ചു.
എംഎസ്ടി സഭാംഗവും മധ്യപ്രദേശിലെ ഉജ്ജൈൻ രൂപതാധ്യക്ഷനുമായ മാർ സെബാസ്റ്റ്യൻ വടക്കേൽ സന്നിഹിതനായിരുന്നു. നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സുവർണജൂബിലി ഉദ്ഘാടനചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലിദീപം തെളിക്കും.
എംഎസ്ടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
02:46 AM Feb 21, 2017 | Deepika.com