കാഞ്ഞങ്ങാട്: ക്ഷേത്രം കാരണവരെ സൂര്യാതപമേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏച്ചിക്കാനം സ്വദേശി കുഞ്ഞിമംഗലം അണീക്കര ക്ഷേത്രത്തിലെ കൃഷ്ണൻ കാരണവർ(57)ആണ് ചികിത്സ തേടിയത്.
അയൽവാസിയുടെ വീട്ടുപറമ്പിൽ കുരുമുളകു പറിക്കുന്നതിനിടെയാണു സംഭവം. മുളകു പറിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കാരണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിലും പുറത്തുമാണു സൂര്യാതപമേറ്റു പൊള്ളിയത്. കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
മധ്യവയസ്കന് സൂര്യതാപമേറ്റു
02:28 AM Feb 21, 2017 | Deepika.com