ഡിവൈൻ നെസ്റ്റ് വാർഷികവും ഓട്ടിസം ദിനാചരണവും
12:49 AM Apr 05, 2017 | Deepika.com
കോഴിക്കോട്: ഡിവൈൻ നെസ്റ്റ് ഗൈഡൻസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ് വാർഷികാഘോഷവും ഓട്ടിസം ദിനാചരണവും നടത്തി. രഘുനാഥൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഡോ.പിയൂഷ് നന്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. പി. കിഷൻചന്ദ്, ആശാശശാങ്കൻ, പി.രോഷ്നി, കെ.ആർ ഗിരിജകുമാരി, ഡോ. സുബി കെ.ബാലകൃഷ്ണൻ, എം.ജി സന്തോഷ്, ഷബീർ യോഗപൂർണിമ, സുനീഷ് നടുവിലയിൽ, ഉണ്ണികൃഷ്ണൻ മണ്ണാംപൊയിൽ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു.