കോടഞ്ചേരി: ദീപിക ഫ്രണ്ട്സ് ക്ലബ് കോടഞ്ചേരി മേഖല സംഘടിപ്പിച്ച വൃക്കരോഗ നിർണയ ക്യാന്പുകൾ സമാപിച്ചു. കോടഞ്ചേരി, ചെന്പുകടവ്, നൂറാംതോട് എന്നീ മൂന്നു സെന്ററുകളിലായിരുന്നു ക്യാന്പ്. അറുനൂറോളം പേർ പരിശോധനയ്ക്കെത്തി. ദീപിക ഫ്രണ്ട്സ് ക്ളബും തൃശൂർ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് ക്യാന്പ് സംഘടിപ്പിച്ചത്.
നൂറാംതോട് നടന്ന ക്യാന്പ് ഇടവക വികാരി ഫാ.വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ഡോ.ജോസ് വാലന്റെൻ ഫെർണാണ്ടസ്, ഡോ.റോഷൻ, ശാന്തി ഹോസ്പിറ്റൽ പിആർഒ ഷിന്റോ, നോമിസ് മാത്യു, ജോയി മോളത്ത് എന്നിവർ പ്രസംഗിച്ചു. നഴ്സുമാരായ കെ.യു മേരി, വിജി നടുവിലേടത്ത്, മോളി ആന്റോ കിളിവേലിക്കുടി, ബിനു സന്തോഷ്, ജോബിൻസ് ജോബി, സിസ്റ്റർ മേഴ്സി, ജയ സണ്ണി അരീപറന്പിൽ, ബിനീഷ മനു കൊച്ചുവെന്പള്ളി എന്നിവർ പരിശോധനകൾക്കു സഹായമേകി. സണ്ണി മുണ്ടക്കൽ, ബാബു പണ്ടാരുകുന്നേൽ, ജോയി വെള്ളാരംകുന്നേൽ, തോമസ് കുന്നുംപുറത്ത്, ജോയി മുണ്ടക്കൽ, നെൽസൺ കാഞ്ഞിരത്താനം, ദീപിക കോഴിക്കോട് യൂണിറ്റ് സർക്കുലേഷൻ മാനേജർ പ്രിൻസി ജോസ്, ഷാജി ജോസ് തുടങ്ങിയവർ ക്യാന്പുകൾക്കു നേതൃത്വം നല്കി.
താമരശേരിയിലെ ക്യാന്പ് ഇന്ന്
താമരശേരി:ദീപിക ഫ്രണ്ട്സ് ക്ലബും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ഓമശേരി ശാന്തി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന കിഡ്നി രോഗ നിർണയ ക്യാന്പ് ഇന്ന് രാവിലെ ഒന്പതിന് താമരശേരി കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. തോമസ് നാഗപറന്പിൽ അധ്യക്ഷതവഹിക്കും.
ശാന്തി ഹോസ്പിറ്റൽ പിആർഒ ഷിന്,റോ ഡിഎഫ്സി രൂപത വൈസ് പ്രസിഡന്റ് ജോയി മോളത്ത് എന്നിവർ ആശംസയർപ്പിക്കും. ഡിഎഫ്സി രൂപത സെക്രട്ടറി ബിജു കണ്ണന്തറ സ്വാഗതവും ഡിഎഫ്സി യൂണിറ്റ് പ്രസിഡന്റ് അബ്രാഹം തോട്ടപ്പള്ളി നന്ദിയും പറയും. ഉച്ച കഴിഞ്ഞ് ഒന്ന് വരെയാണ് ക്യാന്പ് .
ഡിഎഫ്സി വൃക്കരോഗ നിർണയ ക്യാന്പ്
12:49 AM Apr 05, 2017 | Deepika.com