ഹയർ സെക്കൻഡറി: മുൻ വർഷങ്ങളിലെ രീതി തുടരും
01:07 AM Feb 19, 2017 | Deepika.com
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നും രണ്ടും പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ഇത്തവണയും ഇംഗ്ലീഷും മലയാളവും ഇടകലർത്തി എഴുതാൻ വിലക്കില്ലെന്നു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികൾക്കു വിതരണം ചെയ്ത ഹാൾടിക്കറ്റിൽ കൊടുത്തിരുന്ന നിർദേശങ്ങളിൽ ഇംഗ്ലീഷും മലയാളവും ഇടകലർത്തി എഴുതരുതെന്ന കാര്യവും ഉൾപ്പെട്ടിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണു മുൻ വർഷങ്ങളിലെ രീതിതന്നെ വരുന്ന മാർച്ചിലെ പരീക്ഷയിലും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.