തൃശൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വർക്കേഴ്സ് അസോസിയേഷൻ-സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് എം ജി റോഡിലെ മന്നം സ്മാരക മന്ദിരം ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഡോ.എ. സമ്പത്ത് എംപി, സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ്, ഇ. ഷാനവാസ് ഖാൻ, യു.പി. ജോസഫ് എന്നിവർ പങ്കെടുക്കും.
എഫ്സിഐ ഗോഡൗണുകളിൽ തൊഴിലാളികൾക്കു മേലുദ്യോഗസ്ഥരിൽനിന്നു കടുത്ത മാനസിക പീഡനങ്ങളാണ് ഏല്ക്കേണ്ടിവരുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി പി.പി. സണ്ണി പത്രസമ്മേളനത്തിൽ ആരോപിച്ചു. തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ്. പ്രതികരിക്കുന്നവർക്കെതിരേ പ്രതികാരനടപടികളും കള്ളക്കേസുകളും നല്കുകയും തൊഴിലാളികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുകയുമാണ് ചെയ്യുന്നതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇ.എൻ. പീതാംബരൻ, കെ.ജി. രാജു, കെ.വി. ബെന്നി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എഫ്സിഐഡബ്ല്യുഎ സംസ്ഥാന സമ്മേളനം ഇന്ന്
01:04 AM Feb 19, 2017 | Deepika.com