കോട്ടയം: എംജി സർവകലാശാലയുടെ കീഴിലുള്ള എസ്എംഇ വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കെഎസ്യു നടത്തിവരുന്ന സമരം നിയമസഭയ്ക്കകത്തും പുറത്തും വ്യാപിപ്പിക്കാൻ തീരുമാനം. ചൊവ്വാഴ്ച കെയുഎച്ച്എസ് സർവകലാശാലാ ആസ്ഥാനത്തേക്കും ഉന്നതാധികാര സമിതിയോഗം നടക്കുന്ന സെക്രട്ടറിയേറ്റിലേക്കും കെഎസ്യുവിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തും. വ്യാഴാഴ്ചയാണ് ഉന്നതാധികാര സമിതി യോഗം.
കോട്ടയം കളക്ടറേറ്റ് പടിക്കൽ കെഎസ്യു നടത്തി വരുന്ന അനിശ്ചിതകാല സമരം നാലു ദിവസം പൂർത്തിയായി. ഇന്നലെ സമരപന്തലിൽ എത്തിയ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ വിദ്യാർഥികളെ അഭിവാദ്യംചെയ്തു. മന്ത്രിമാരെ മറികടക്കുന്ന ഉന്നതാധികാര കേന്ദ്രങ്ങളായി ചില ഉദ്യോഗസ്ഥർ മാറുന്നതു കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എംഇ: കെഎസ്യു സമരം വ്യാപിപ്പിക്കും
01:04 AM Feb 19, 2017 | Deepika.com