സ്വകാര്യ ബസ് സമരം ഭാഗികം
03:14 AM Jan 25, 2017 | Deepika.com
തിരുവനന്തപുരം: ചാർജ് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നടത്തിയ സൂചനാ പണിമുടക്ക് ഭാഗികം. വടക്കൻ കേരളത്തിൽ സമരം ജനജീവിതത്തെ കൂടുതൽ ബാധിച്ചപ്പോൾ തെക്കൻ കേരളത്തിൽ അത്രത്തോളം ദുരിതമുണ്ടാക്കിയില്ല. ഗ്രാമീണ മേഖലയെയാണ് ബസ് സമരം കൂടുതൽ ബാധിച്ചത്.