സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക്ലെറിക്ക​ൽ നി​യ​മ​ന​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

03:01 AM Jan 25, 2017 | Deepika.com
തൊ​​ടു​​പു​​ഴ: സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ർ​​ഡു വ​​ഴി​​യു​​ള്ള സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​തോ​​ടെ നൂ​​റു​​ക​​ണ​​ക്കി​​ന് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ആ​​ശ​​ങ്ക​​യി​​ൽ.

ക്ലെറി​​ക്ക​​ൽ ത​​സ്തി​​ക​​ക​​ളി​​ലെ വി​​വി​​ധ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കാ​​യി എ​​ഴു​​ത്തുപ​​രീ​​ക്ഷ ന​​ട​​ത്താ​​ൻ 2016 ജ​​നു​​വ​​രി​​യി​​ൽ സ​​ഹ​​ക​​ര​​ണ ബോ​​ർ​​ഡ് നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ പു​​റ​​പ്പെ​​ടു​​വി​​ച്ചെ​​ങ്കി​​ലും ഒ​​രു വ​​ർ​​ഷം പി​​ന്നി​​ട്ടി​​ട്ടും തു​​ട​​ർ ന​​ട​​പ​​ടി​​യി​​ല്ലാ​​ത്ത​​താ​​ണ് പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം. അ​​പ്പെ​​ക്സ്-സെ​​ൻ​​ട്ര​​ൽ സൊ​​സൈ​​റ്റി​​ക​​ൾ, പ്രാ​​ഥ​​മി​​ക സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ, പ്രാ​​ഥ​​മി​​ക കാ​​ർ​​ഷി​​ക സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ, അ​​ർ​​ബ​​ൻ ബാ​​ങ്കു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ജോ​​ലിക്കായി കാ​​ത്തി​​രി​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളുടെ ഭാവിയാണ് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പ് വൈ​​കു​​ന്ന​​തു​​മൂ​​ലം അനിശ്ചിതത്വത്തിലാ​​യത്.

1995 -ൽ ​​ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ലെ അ​​ഴി​​മ​​തി നി​​യ​​മ​​ന​​ങ്ങ​​ൾ പു​​റ​​ത്തു വ​​ന്ന​​തി​​നെ ത്തുട​​ർ​​ന്ന് അ​​പ്പെ​​ക്സ്, സെ​​ൻ​​ട്ര​​ൽ സൊ​​സൈ​​റ്റി​​ക​​ളി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾ പി​​എ​​സ്‌സി വ​​ഴി ന​​ട​​പ്പാ​​ക്കി​​യി​​രു​​ന്നു. പി​​ന്നീ​​ട് 2001 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ, സൊ​​സൈ​​റ്റി​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾക്ക് സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ർ​​ഡ് രൂ​​പീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ൽ അ​​പ്പെ​​ക്സ്-സെ​​ൻ​​ട്ര​​ൽ സൊ​​സൈ​​റ്റി​​ക​​ൾ​​ക്കു പു​​റ​​മെ 1604 പ്രാ​​ഥ​​മി​​ക കാ​​ർ​​ഷി​​ക വാ​​യ്പാ സം​​ഘ​​ങ്ങ​​ളും 60 അ​​ർ​​ബ​​ൻ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളും 121 അ​​ർ​​ബ​​ൻ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളും 109 റൂ​​റ​​ൽ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളും 74 സ​​ഹ​​ക​​ര​​ണ കാ​​ർ​​ഷി​​ക ഗ്രാ​​മ​​വി​​ക​​സ​​ന ബാ​​ങ്കു​​ക​​ളും ഇ​​തി​​നു പു​​റ​​മേ പ്രാ​​ഥ​​മി​​ക ത​​ല​​ത്തി​​ൽ നി​​ര​​വ​​ധി സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളും പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രു​​ന്നു.

എ​​ന്നാ​​ൽ, കേ​​ര​​ള​​ത്തി​​ലെ പ​​കു​​തി​​യി​​ലേ​​റെ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ബോ​​ർ​​ഡ് രൂ​​പീ​​ക​​രി​​ച്ച് ഒ​​ന്ന​​ര​​പ്പ​​തി​​റ്റാ​​ണ്ടാ​​യി​​ട്ടും സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷ ബോ​​ർ​​ഡ് വ​​ഴി​​യു​​ള്ള പ​​രീ​​ക്ഷ​​യും ഭ​​ര​​ണ​​സ​​മി​​തി​​ക​​ൾ ന​​ട​​ത്തു​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യും ന​​ട​​ത്തി നി​​യ​​മ​​നം ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു. എ​​സ്എ​​സ്എ​​ൽ​​സി പോ​​ലും പാ​​സാ​​കാ​​ത്ത​​വ​​രെ സ്വാ​​ധീ​​ന​​ത്തി​​ന്‍റെ ബ​​ല​​ത്തി​​ൽ അ​​റ്റ​​ൻ​​ഡ​​ർ, പ്യൂ​​ണ്‍ ത​​സ്തി​​ക​​ക​​ളി​​ൽ നി​​യ​​മി​​ച്ച​​തി​​നു ശേ​​ഷം തു​​ല്യ​​താ പ​​രീ​​ക്ഷ എ​​ഴു​​തി​​ച്ച് ജെ​​ഡി​​സി കോ​​ഴ്സി​​നു വി​​ട്ട് ഏ​​തെ​​ങ്കി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്നും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ബി​​രു​​ദ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും തു​​ല്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ഹാ​​ജ​​രാ​​ക്കി ഭ​​ര​​ണ സ​​മി​​തി​​ക​​ൾ ഉ​​ന്ന​​ത ത​​സ്തി​​ക​​ളി​​ലേ​​യ്ക്ക് സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കു​​ന്ന രീ​​തി ഇ​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​ന്നു. ഇ​​തി​​നു ത​​ട​​യി​​ടാ​​ൻ സ​​ഹ​​ക​​ര​​ണ ച​​ട്ടം 185, 186, 189 എ​​ന്നി​​വ​​യി​​ൽ ഭേ​​ദ​​ഗ​​തി​​ക​​ൾ വ​​രു​​ത്തി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ച ശി​​വ​​ദാ​​സ​​ൻ നാ​​യ​​ർ സ​​ബ് ക​​മ്മി​​റ്റി ശിപാ​​ർ​​ശ​​ക​​ളി​​ലെ ച​​ട്ടം 182, 185, 186, 187 എ​​ന്നി​​വ​​യി​​ലെ ഭേ​​ദ​​ഗ​​തി​​ക​​ൾ സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ർ​​ഡ് വ​​ഴി​​യു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ൾ അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടാ​​ൻ ഇ​​ട​​യാ​​ക്കു​​മെ​​ന്ന് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു.

​​ഭേ​​ദ​​ഗ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കി​​യാ​​ൽ സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ർ​​ഡ് അ​​പ്ര​​സ​​ക്ത​​മാ​​കു​​മെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു. മു​​ൻ സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ർ​​ഡി​​ന്‍റെ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്നു. ര​​ണ്ടാ​​ഴ്ച മു​മ്പാ​​ണ് പു​​തി​​യ ബോ​​ർ​​ഡ് നി​​ലവിൽ​​ വ​​ന്ന​​ത്. ‌
15 വ​​ർ​​ഷ​​മാ​​യി സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ർ​​ഡ് വ​​ഴി ക്ലെറി​​ക്ക​​ൽ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് ഒ​​രാ​​ളെ​​പ്പോ​​ലും നി​​യ​​മി​​ക്കാ​​തെ അ​​റ്റ​​ൻ​​ഡ​​ർ, പ്യൂ​​ണ്‍ ത​​സ്തി​​ക​​ക​​ളി​​ൽനി​​ന്നും ന​​ട​​ത്തു​​ന്ന നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​മോ​​ഷ​​നുകൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് നി​​വേ​​ദ​​നം ന​​ൽ​​കാ​​നി​​രി​​ക്കു​​ക​​യാ​​ണ്.

പി.​​ആ​​ർ. പ്ര​​ശാ​​ന്ത്