സ്വരലയ -ദേവരാജൻ പുരസ്കാരം ഹരിഹരന്

02:06 AM Jan 25, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ പേ​രി​ൽ സ്വ​ര​ല​യ ഏ​ർ​പ്പെ​ടു​ത്തി​യ സം​ഗീ​ത​ജ്ഞ​ർ​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് പ്ര​സി​ദ്ധ ഗാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ഹ​രി​ഹ​ര​ന്. ഒ​രു ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം.

മു​ൻ മ​ന്ത്രി എം.​എ. ബേ​ബി അ​ധ്യ​ക്ഷ​നും എം. ​ജ​യ​ച​ന്ദ്ര​ൻ, പ്ര​ഭാ​വ​ർ​മ, അ​ബൃ​ദി​താ ബാ​ന​ർ​ജി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണു പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തപു​ര​സ്കാ​രം ഡോ.​എ​ൽ. സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ഈ ​മാ​സം 30ന് ​കൊ​ല്ല​ത്ത് സ്വ​ര​ല​യ ഓ​പ്പ​ണ്‍ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​വ​രാ​ജ​സ​ന്ധ്യ​യി​ൽ ഡോ.​കെ.​ജെ യേ​ശു​ദാ​സ് സ​മ്മാ​നി​ക്കും. ഹ​രി​ഹ​ര​നു​ള്ള പു​ര​സ്കാ​രം മാ​ർ​ച്ചി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് സ്വ​ര​ല​യ ചെ​യ​ർ​മാ​ൻ ജി. ​രാ​ജ്മോ​ഹ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം ന​ജീ​ബും അ​റി​യി​ച്ചു.