തിരുവനന്തപുരം: സ്വരലയ- കൈരളി യേശുദാസ് അവാർഡ് സമ്മാനിക്കുന്ന ഗന്ധർവ സന്ധ്യ കനകക്കുന്ന് നിശാഗന്ധിയിൽ ഈ മാസം 31-ന് വൈകുന്നേരം ആറിനു നടക്കും.
യേശുദാസ് പുരസ്കാരം സംഗീത സംവിധായകൻ വിദ്യാസാഗറിനും സമഗ്രസംഭാവനക്കുള്ള പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പിക്കും സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡെന്നു സംഘാടകസമിതി ചെയർമാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
വിദ്യാസാഗറിനും ശ്രീകുമാരൻ തന്പിക്കും പുരസ്കാരം
02:06 AM Jan 25, 2017 | Deepika.com