കൊച്ചി: മഹാരാജാസ് കോളജിൽ ആണ്‍കുട്ടികളുടെ ഹോസ്റ്റൽ (എംസിആർവി) വിഷയത്തിൽ സംയുക്ത വിദ്യാർഥി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ വിദ്യാർഥിനേതാക്കളും കോളജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ സമവായമുണ്ടായതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ധാരണയായിട്ടുള്ളത്.
കോളജിൽ വിദ്യാർഥിവിരുദ്ധനിലപാടുകളെടുക്കുന്ന പ്രിൻസിപ്പൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള എസ്എഫഐയുടെ പ്രതിഷേധം തുടരും.
ഈ ആവശ്യമുന്നയിച്ച് ഇന്ന് കോളജിൽ എസ്എഫ്ഐ മനുഷ്യചങ്ങല തീർക്കും. ഇന്നലെ നടന്ന ചർച്ചയിൽ പ്രിൻസിപ്പൽ പങ്കെടുത്തിരുന്നില്ല.
മഹാരാജാസ് ഹോസ്റ്റൽ: സമരം അവസാനിപ്പിക്കും
02:06 AM Jan 25, 2017 | Deepika.com