കോഴിക്കോട്: വിവിധ സംഘടനകൾ സംയുക്തമായി ഒന്പതാം ലോക ഓട്ടിസം ദിനാചരണം സംഘടിപ്പിക്കുന്നു. ഏപ്രിൽ രണ്ടിന് രാവിലെ 9.30 ന് വാക്ഫോർ ഓട്ടിസം, 10 മുതൽ ടൗൺഹാളിൽ ഓട്ടിസം മേഖലയിലെ വിദഗ്ധരുമായി ചർച്ച, വൈകുന്നേരം മൂന്നിന് കോഴിക്കോട് ബീച്ചിൽ പട്ടം പറത്തൽ, ഫ്ലാഷ് മോബ്, ബലൂൺ പറത്തൽ തുടങ്ങിയ പരിപാടികൾ നടത്തും. സമൂഹത്തിൽ ഓട്ടിസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ്, സിആർസി കോഴിക്കോട്, ഇംഹാൻസ് കോഴിക്കോട്, ജില്ലാ ഇൻഫർമേഷൻ വകുപ്പ്, പരിവാർ, ശ്രദ്ധ, സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളും ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളും സംയുക്തമായാണ് പരിപാടി നടത്തുന്നത്. സാമൂഹിക, കലാ രാഷ് ട്രീയ രംഗത്തെ പ്രശസ്തർ പരിപാടിയിൽ പങ്കെടുക്കും.
ഭാരവാഹികളായ സിജി മാത്യൂ, കെ.ടി ശേഖർ, പി.സിക്കന്തർ, പി.കെ.എം. സിറാജ് ശാക്കിർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഓട്ടിസം ദിനാചരണം
11:34 PM Mar 30, 2017 | Deepika.com