കു​ള​ത്തു​വ​യ​ൽ തീ​ർ​ഥാട​നം ഏഴിന്

11:34 PM Mar 30, 2017 | Deepika.com
പേ​രാ​മ്പ്ര: നാ​ൽ​പ്പ​താം വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് കു​ള​ത്തു​വ​യ​ൽ തീ​ർ​ത്ഥാ​ട​നം ഏ​പ്രി​ൽ ഏഴിന്.
താ​മ​ര​ശേ​രി ബിഷപ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ ന​യി​ക്കു​ന്ന തീ​ർ​ഥാ​ട​നം പു​ല​ർ​ച്ചെ ഒ​ന്നിന് താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ലി​ൽ നി​ന്നാ​രം​ഭി​ച്ച്കോ​ര​ങ്ങാ​ട് അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ, ക​ട്ടി​പ്പാ​റ, ത​ല​യാ​ട്, ക​ല്ലാ​നോ​ട്, കൂ​രാ​ച്ചു​ണ്ട് വ​ഴി രാ​വി​ലെ 9 ന് ​കു​ള​ത്തു​വ​യ​ൽ സെന്‍റ് ജോ​ർ​ജ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.
വൈ​ദീക​രും സ​മ​ർ​പ്പി​ത​രും നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും തീ​ർ​ഥയാ​ത്ര​യി​ൽ അ​ണി​ചേ​രു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു മാ​വേ​ലി, കു​ള​ത്തു​വ​യ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​തോ​മ​സ് ച​ക്കി​ട്ട മു​റി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 9.45 നു ​ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കു​ള​ത്തു​വ​യ​ൽ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി .11 ന് ​ഊ​ട്ടു നേ​ർ​ച്ച​.