കോടഞ്ചേരി: ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കുന്നതിനായി സ്ഥലം ഒരുക്കിയത് പരീക്ഷനടക്കുന്ന സ്കൂളിൽ. വ്യാഴാഴ്ച കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിലാണ് കാർഡ് പുതുക്കുന്നതിനു സെന്റർ അനുവദിച്ചത്. ഈ സമയത്ത് സ്കൂളിൽ പരീക്ഷയെഴുതാനെത്തിയ കുട്ടികൾക്ക് പുറമേ നിന്നുള്ള ബഹളം അസഹനീയമായി. ഒന്പത്, 10, 16, 17, 18 തുടങ്ങിയ പഞ്ചായത്തിന്റെ അഞ്ച് വാർഡുകൾക്കുമായി ഈ ഒരു സെന്റർ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ തന്നെ സ്കൂളിലും പരിസരങ്ങളിലും വൻജനത്തിരക്കായിരുന്നു. ജനത്തിരക്ക് വർധിച്ച് ഫോട്ടോ എടുക്കൽ താമസിച്ചതോടെ ബഹളവും വർധിച്ചു. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസുമെത്തി. ഈ സമയങ്ങളിൽ പരീക്ഷ നടക്കുന്നതിനാൽ പ്രധാനാധ്യാപകൻ നിശബ്ദത പാലിക്കുന്നതിന് മൈക്കിലൂടെ നിർദേശം നൽകുന്നു ണ്ടായിരുന്നു.
പഞ്ചായത്ത് സാംസ്കാരിക നിലയം വെറുതെ കിടക്കുന്പോഴാണ് പരീക്ഷ സമയത്ത് സ്കൂളിൽ പുതുക്കൽ ക്യാന്പ് നടത്തിയത്.
പരീക്ഷയ്ക്കിടെ സ്കൂളിൽ ആരോഗ്യ ഇൻഷ്വറൻസ് പുതുക്കൽ
11:34 PM Mar 30, 2017 | Deepika.com