ഗെയിൽ: അ​ലൈ​ൻമെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യെന്ന്

11:34 PM Mar 30, 2017 | Deepika.com
മു​ക്കം: നി​ർ​ദ്ദി​ഷ്ട കൊ​ച്ചി മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​ശേരി​യി​ൽ സ​ർ​വ്വേ അ​ലൈ​ൻമെ​ന്‍റ് നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ന​ട​ന്ന​തെ​ന്ന് പ​രാ​തി.
ജ​ന​കീ​യ പ്ര​തി​ഷേ​ധം ഭ​യ​ന്ന് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സ​ർ​വേ ന​ട​ന്ന​ത് .നേ​ര​ത്തേ ഗെ​യി​ൽ മാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്തു നി​ന്നു മാ​റി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യ​തെ​ന്ന് ഭൂ ​ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. അ​ലൈ​ൻമെ​ന്‍റ് മാ​റ്റു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നി​രി​ക്കെ ഇക്കാര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.