ഹി​ൽ​ഗ്രോ​ൺ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

11:34 PM Mar 30, 2017 | Deepika.com
കു​റ്റ്യാ​ടി: ചാ​ത്ത​ങ്കോ​ട്ടു​ന​ട അ​ഗ്രി​കൾ​ച്ച​റി​സ്റ്റ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട്. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൊ​സൈ​റ്റി നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി ചാ​ത്ത​ങ്കോ​ട്ട്ന​ട കേ​ന്ദ്രീ​ക​രി​ച്ച് ഹി​ൽ​ഗ്രോ​ൺ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ടം ന​ബാ​ർ​ഡി​ൽ നി​ന്നും ഒന്പതു ല​ക്ഷം രൂ​പ ​സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2000 രൂ​പ നി​ര​ക്കി​ലു​ള്ള 1500 ഷെ​യ​റാ​ണ് ക​ന്പ​നി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഷെ​യ​ർ വിതരണം പുരോഗമി ക്കുകയാണ്. ഗ്രാ​ന്പു, കൊ​ക്കോ, ജാ​തി, കു​രു​മു​ള​ക് തു​ട​ങ്ങി​യവ ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ടെ​ടു​ത്ത് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ക്കു​ക​യും ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കി വിപണനം നടത്തി ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കു​ക​യാ​ണ് ക​ന്പ​നി​യു​ടെ മു​ഖ്യ പ്ര​വ​ർ​ത്ത​ന ല​ക്ഷ്യം.
മേ​യ് ആ​ദ്യ​ത്തോ​ടെ ക​ന്പ​നി​യു​ടെ ആ​ദ്യ​സം​രം​ഭ​മാ​യ കൊ​ക്കോ പ്രൊ​സ​സിം​ഗ് പ്ലാ​ന്‍റ് കൊ​ക്കോ​പൗ​ഡ​ർ, കൊ​ക്കോ ബ​ട്ട​ർ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​മോ​ട്ടിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, ജെ​യിം​സ് ക​ട്ട​ക്ക​യം, പി.​പി ബാ​ബു, ഒ.​ടി ഷാ​ജി ഓ​ത​റ​ക്കു​ന്നേ​ൽ, ജോ​സ് ത​കി​ടി​യേ​ൽ, സി.​എ​ച്ച് ഗോ​പാ​ല​ൻ, സൂ​പ്പി മ​ണ​ക്ക​ര, ത​ങ്ക​ച്ച​ൻ ത​കി​ടി​യേ​ൽ, ജി​ജി ക​ട്ട​ക്ക​യം, പ​വി​ത്ര​ൻ വ​ട്ട​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.