ഇൻഷ്വറൻസ് പുതുക്കൽ മാറ്റി
11:34 PM Mar 30, 2017 | Deepika.com
ചെമ്പനോട: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ഒന്ന് മുതൽ നാല് വരെയുള്ള വാർഡുകാർക്ക് ഇന്ന് നടത്താനിരുന്ന ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ വാഹന പണി മുടക്കു കാരണം ഏപ്രിൽ ആറിലേക്കു മാറ്റി. ചെമ്പനോട സെന്റ് ജോസഫ് യുപി സ്കൂളിലാണ് ക്യാന്പ്. നിലവിലുള്ള സ്മാർട്ട് കാർഡ്, റേഷൻ കാർഡ്, രജിസ്ട്രേഷൻ സ്ലിപ്പ്, 30 രൂപ, 60 വയസു കഴിഞ്ഞവർക്കു വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതമാണ് ഹാജരാകേണ്ടത്.