ക​മ്മൂ​ണി​റ്റി ഫാ​ർ​മ​സി സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്ത​ണ​മെ​ന്ന്

11:32 PM Mar 30, 2017 | Deepika.com
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫ്രാ​ഞ്ചൈസി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ക​മ്മൂ​ണി​റ്റി ഫാ​ർ​മ​സി സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്ത​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ താ​മ​ര​ശേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പാവപ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ കാ​രു​ണ്യ ഫാ​ർ​മ​സി വ​ഴി വി​ത​ര​ണം ചെ​യു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി. ​മെ​ഹ​റൂ​ഫ്, പ്ര​സി​ഡ​ന്‍റ് വി. ​ലി​ജു, സ​ന്ദീ​വ് മാ​ട​ത്തി​ൽ, ലി​ബി​ൻ അ​ജ​യ് ഘോ​ഷ്, ഇ.​പി സ​ജി കു​മാ​ർ, പി. ​ലെ​നി​ൻ ദാ​സ്, സ​ജി​ത്ത് വ​ട്ട​ക്കൊ​രു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യ​യി​ച്ച് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.