താമരശേരി പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന്
11:32 PM Mar 30, 2017 | Deepika.com
താമരശേരി: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയായി പരാതി. താമരശേരി ഗ്രാമപഞ്ചായത്തിൽ വയൽ നികത്തിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കാണിച്ച് സെക്രട്ടറിയുടെ പരാതിയിൽ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് ആയ മുഹമ്മദ് അഷ്റഫിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ മരവിപ്പിച്ച ശേഷം ബുധനാഴ്ച്ച അഷ്റഫും ഒരു കൂട്ടം ആളുകളും ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് സെക്രട്ടറി താമരശേരി പോലീസിൽ പരാതി നൽകിയത്.