വ്യാപാർ ഉത്സവ്
11:32 PM Mar 30, 2017 | Deepika.com
കോഴിക്കോട്: വ്യാപാര സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരമേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിക്കാൻ വ്യാപാര സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന വ്യാപാർ ഉത്സവ് കൺസ്യൂമർ ഫെസ്റ്റ് 2017 ഏപ്രിൽ ഒന്നു മുതൽ 20 വരെ വ്യാപാരി ട്രേഡ് സെന്റർ ഗ്രൗണ്ടിൽ നടക്കും. ഒന്നിന് വൈകുന്നരം 4.30 ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ കെ.എം റഫീഖ്, സി.വി ഇക്ബാൽ, എം.കുഞ്ഞുമോൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.