കോഴിക്കോട്: കെഎൻഎം സമിതി സംഘടിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരേ നവോത്ഥാന മുന്നേറ്റം കാന്പയിൻ ഏപ്രിൽ രണ്ടിന് വൈകുന്നേരം നാലിന് മുതലക്കുളം മൈതാനിയിൽ നടക്കും.
അന്ധവിശ്വാസ നിർമാർജന നിയമം കാലവിളംബം കൂടാതെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന കാന്പയിൻ. സെമിനാറുകൾ, കുടുംബസംഗമം, ഡോക്യുമെന്ററി, പ്രചാരണ യാത്ര,ബോധവത്കരണ ക്ളാസുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
കെഎൻഎം കാന്പയിൻ
11:32 PM Mar 30, 2017 | Deepika.com