സന്തോഷ് വധക്കേസ് അന്വേഷണം കോടതി നിരീക്ഷിക്കണം: കുമ്മനം
12:56 AM Jan 22, 2017 | Deepika.com
കണ്ണൂർ: ബിജെപി പ്രവർത്തകൻ അണ്ടലൂരിലെ സന്തോഷിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. സന്തോഷിന്റെ വീട് സന്ദർശിച്ചശേഷം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .