ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

09:41 PM Mar 30, 2017 | Deepika.com
കോ​ട​ഞ്ചേ​രി: ടൗ​ണി​ൽ ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കോ​ട​ഞ്ചേ​രി നെ​ല്ലി​ക്കു​ന്നേ​ൽ ജോ​സ് (70) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ന് ​കോ​ട​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കു​ള്ള വ​ഴി​മ​ധ്യെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ൾ: സാ​ബു, സെ​ൽ​മ, റെ​ൻ​സ​ൻ. മ​രു​മ​ക്ക​ൾ: ഡി​ൽ​സി, ത​ങ്ക​ച്ച​ൻ‌, അ​മ​ലു. സം​സ്കാ​രം ഇ​ന്ന് 2.45 ന് ​കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.
അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. പൂ​വ​ത്തി​ൻ​ചു​വ​ട് ച​ക്ക​ര​മാ​ക്കി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ അ​ഖി​ൽ, പൂ​വ​ത്തി​ൻ​ചു​വ​ട് വ​യി​ലി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ്.