കോട്ടയം: സമ്പന്നൻമാരുടെ 66,649 കോടി രൂപ എഴുതിത്തള്ളാൻ തയാറായ കേന്ദ്ര സർക്കാർ പാവപ്പെട്ട വിദ്യാർഥികളുടെ 600 കോടിയോളം വരുന്ന വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്നു പി.സി.ജോർജ് എംഎൽഎ.
സംസ്ഥാനത്തു നാലേകാൽ ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കു നൽകുന്ന വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണം. വിദ്യാർഥിക്കു മാത്രമായി നൽകുന്ന വായ്പയായതിനാൽ വിദ്യാഭ്യാസ വായ്പ എന്നത് വിദ്യാർഥി വായ്പ എന്നാക്കി രക്ഷിതാക്കളെ ഒഴിവാക്കണം. പത്രസമ്മേളനത്തിൽ എഡ്യൂക്കേഷണീസ് ലോണീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ ജോസ് ഫ്രാൻസിസ്, രാജൻ കെ. നായർ, അബ്ദുൾ മജീദ് എന്നിവരും പങ്കെടുത്തു.
വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണം: പി.സി. ജോർജ്
01:34 AM Jan 21, 2017 | Deepika.com