തിരുവനന്തപുരം: തീയതിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായതിനെത്തുടർന്നു വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന അവലോകന യോഗം നടന്നില്ല. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തിൽ വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ജില്ലാ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു കളക്ടർമാരുമായി വീഡിയോ കോണ്‍ഫറൻസ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, തീയതിയുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പത്തെ തുടർന്നു പരിപാടി നടന്നിരുന്നില്ല. വരൾച്ചയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർമാരുമായി നടത്തുന്ന അവലോകനം അടുത്ത ആഴ്ച നടക്കുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ അഞ്ചിനും ഇതു സംബന്ധിച്ചു ചീഫ് സെക്രട്ടറി കളക്ടർമാരുമായി യോഗം ചേർന്നിരുന്നു.
വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം 61 കോടി രൂപ അനുവദിച്ചിരുന്നു.
തീയതിയുടെ കാര്യത്തിൽ ആശയക്കുഴപ്പം; വരൾച്ച അവലോകന യോഗം നടന്നില്ല
02:36 AM Jan 20, 2017 | Deepika.com