കൊച്ചി: പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ നൽകുന്നതും പ്രചരിപ്പിക്കുന്നതും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം കുറ്റകരമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
കുട്ടിയുടെ പേര്, വിലാസം, സ്കൂൾ, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളൊന്നും പരസ്യമാക്കാൻ പാടില്ലെന്ന് നിയമത്തിൽ പറയുന്നുണ്ട്. അതിനു വിരുദ്ധമായി ഫേസ്ബുക്ക് പോസ്റ്റു ചെയ്ത വ്യക്തിക്കെതിരേ അന്വേഷണം തുടരാവുന്നതാണെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപകൻ മൂന്നു വിദ്യാർഥിനികളെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പീഡനത്തിനിരയായ കുട്ടികളുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം : ഹൈക്കോടതി
02:36 AM Jan 20, 2017 | Deepika.com