വിദ്യാഭ്യാസ ചട്ടഭേദഗതി പിൻവലിക്കണം: മാണി

01:23 AM Jan 20, 2017 | Deepika.com
കോ​​ട്ട​​യം: എ​​യ്ഡ​​ഡ് സ്കൂ​​ൾ അ​​ധ്യാ​​പ​​ക നി​​യ​​മ​​നാ​​ധി​​കാ​​ര​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം കൊ​​ണ്ടു​​വ​​രു​​ന്ന കേ​​ര​​ള വി​​ദ്യാ​​ഭ്യാ​​സ ച​​ട്ട ഭേ​​ദ​​ഗ​​തി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി. നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ കൈ ​​ക​​ട​​ത്താ​​നു​​ള്ള നീ​​ക്കം ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ ലം​​ഘ​​ന​​മാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ​​മാ​​രു​​മാ​​യി തു​​റ​​ന്ന ച​​ർ​​ച്ച​​യ്ക്കു സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണം.

പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന സം​​ഭാ​​വ​​ന സ​​ർ​​ക്കാ​​ർ വി​​സ്മ​​രി​​ക്ക​​രു​​ത്. സ്കൂ​​ൾ അ​​ധി​​കൃ​​ത​​രു​​മാ​​യി തു​​റ​​ന്ന പോ​​രി​​നു​​ള്ള അ​​വ​​സ്ഥ സം​​ജാ​​ത​​മാ​​ക്ക​​രു​​ത്. ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ തീ​​രു​​മാ​​നം എ​​ടു​​ത്തു വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ ക​​ലു​​ഷി​​ത​​മാ​​ക്ക​​രു​​തെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.