മൂന്നാര്‍: വാഹനാപകടത്തില്‍ വയോധിക മരിച്ചു. ഗുരുതരമായി പരിക്കേറ്റ മധ്യവയസ്ക ആശുപത്രിയില്‍ ചികിത്സയില്‍. കണ്ണന് ദേവന് കമ്പനി ഗുണ്ടമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനില്‍ താമസിക്കുന്ന പാല്‍രാജിന്റെ ഭാര്യ മുനിയമ്മ(60) ആണ് മരിച്ചത്.
ഗുണ്ടുമല അപ്പര്‍ ഡിവിഷനിൽ താമസിക്കുന്ന ശ്രീനിവാസന്റെ ഭാര്യ ജോതിയമ്മ ഗുരുതരമായി പരുക്കേറ്റ് മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരത്തോടെ മൂന്നാറില്‍നിന്നും ഗുണ്ടുമല എസ്റ്റേറ്റിലേക്ക് ആളുകളെയും കയറ്റിപോയ ജീപ്പ്് അപ്പര്‍ ഡിവിഷനുസമീപം നിയന്തണംവിട്ട്് അമ്പതടി താഴ്ച്ചചയിലേക്കു മറിയുകയായിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ നേതൃത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ചു
01:23 AM Jan 20, 2017 | Deepika.com