പ​ള്ളി​ക​ളിൽ മോ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ

12:56 AM Mar 30, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മു​സ്‌ലിംപ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ചെ​റു​വ​റ്റ​ക്ക​ട​വ് കൂ​ട്ടാ​ക്കി​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ൽ (20) നെ ​സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​പി അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്ല​ളം എ​സ്ഐ എ.​അ​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്തു.
അ​രീ​ക്കാ​ട്, പാ​ലാ​ഴി പ​ള്ളി​ക​ളി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്ല​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിലാണ് ഇയാൾ പിടിയിലായത്. മോ​ഷ്ടിച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ത്ത് വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​വു​ന്ന​ത്. ആ​ഡം​ബ​ര​കാ​റി​ലും സ്കൂ​ട്ട​റി​ലും സ​ഞ്ച​രി​ച്ച് രാ​ത്രി​യിൽ പ​ള്ളി​ക​ളി​ൽ കി​ട​ന്നു​റ​ങ്ങി രാ​വി​ലെ നി​സ്കാ​ര സ​മ​യ​ത്ത് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി.
മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യം ചി​ല പ​ള്ളി​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും മു​ഖം​മ​റ​ച്ചതിനാൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണി​ക്ക​ർ​റോ​ഡ്, കു​ന്നു​മ്മ​ൽ പ​ള്ളി, ക​ണ്ണം​പ​റ​ന്പ്, അ​രി​ക്കാ​ട്, എ​ര​ഞ്ഞി​ക്ക​ൽ, പ​ന്നി​യ​ങ്ക​ര, പാ​ലാ​ഴി, പ​യ്യ​ടി​ത്താ​ഴം, മു​ഖ​ദാ​ർ, പു​തി​യ​ക​ട​വ്, പ​ര​പ്പി​ൽ, മാ​ത്തോ​ട്ടം, കു​ന്ന​മം​ഗ​ലം, എ​ര​ഞ്ഞി​പ്പാ​ലം എ​ന്നീ പ​ള്ളി​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് ഇയാളാണ്. ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​ണ് മോഷണം. നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ളും, ലാ​പ്ടോ​പ്പു​ക​ളും, സ്കൂ​ട്ട​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
എ​സ്ഐ കെ.​പി സെ​യ്ത​ല​വി, എ​എ​സ്ഐ സ​ജി ഷി​നോ​ബ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​അ​ബ്ദു​റ​ഹ്മാ​ൻ, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, കെ.​കെ.​ര​മേ​ഷ് ബാ​ബു, ഗ​ണേ​ഷ്, പ്രി​യേ​ഷ് എ​ന്നി​വ​രാ​ണ് അന്വേഷണ സംഘത്തിൽ ഉ​ണ്ടാ​യി​രു​ന്ന​ത്.