ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ഠ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

12:56 AM Mar 30, 2017 | Deepika.com
കോ​ഴി​ക്കോ​ട് : ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന കോ​ഴി​ക്കോ​ട് എ​സ്എ​സ്എ​യു​ടെ ജാ​ലി​ക വിദ്യാഭ്യാസ പ​ദ്ധ​തി​യ്ക്ക് ഏ​പ്രി​ൽ ഒന്നിന് ​തു​ട​ക്ക​മാ​കു​മെ​ന്ന് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എം. ​ജ​യ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ന്‍റ് ന്യൂ​റോ​സ​യ​ൻ​സു​മാ​യി (ഇം​ഹാ​ൻ​സ്, കോ​ഴി​ക്കോ​ട്) ചേ​ർ​ന്നാ​ണ് റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ ഇം​ഹാ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു.
കാ​ഴ്ച, കേ​ൾ​വി, ശാ​രീ​രി​ക ശേ​ഷി എ​ന്നി​വ​യി​ൽ കു​റ​വ്, പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ൾ, ബു​ദ്ധി​പ​ര​മാ​യ പ​രി​മി​തി, ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​തി​മൂ​ന്നാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ലെ പ്രൈ​മ​റി ക്ലാ​സ്സു​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ മു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ കി​ട​ക്ക​യി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്. സ്കൂ​ളി​ലെ​ത്തു​ന്ന​വ​രെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ​ടെ പ​ഠി​പ്പി​ക്കാ​നും സ്കൂ​ളി​ലെ​ത്താ​ത്ത​വ​രെ വീ​ട്ടി​ലെ​ത്തി പ​ഠി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ എ​സ്എ​സ്എ ഇ​തി​ന​കം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട 150 റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് ജാ​ലി​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കോ​ഴി​ക്കോ​ട്, വ​ട​ക​ര, കൊ​ടു​വ​ള്ളി, മാ​വൂ​ർ, പേ​രാ​ന്പ്ര, കു​ന്നു​മ്മ​ൽ എ​ന്നീ ആ​റ് ഓ​ട്ടി​സം സെ​ന്‍റ​റു​ക​ൾ കോ​ഴി​ക്കോ​ട് എ​സ്എ​സ്എ​യ്ക്ക് കീ​ഴി​ലു​ണ്ട്. വി​വി​ധ​ത​രം തെ​റാ​പ്പി​ക​ൾ, വീ​ഡി​യോ മോ​ഡ​ലിം​ഗ്, സ്റ്റോ​റി ടെ​ല്ലിം​ഗ്, പ​പ്പ​റ്റ​റി, തി​യ​റ്റ​ർ ആ​ക്ടി​വി​റ്റീ​സ്, ക​ളി​ക​ൾ, എ​ന്നി​വ​യ്ക്കാ​യി ഓ​ട്ടി​സം ട്രെ​യി​നിം​ഗ് ല​ഭി​ച്ച 15 റി​സോ​ഴ്സ് അ​ധ്യാ​പ​ക​രും ജി​ല്ല​യി​ലു​ണ്ടെന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​കെ. അ​ബ്ദു​ൾ ഹ​ക്കീം അ​റി​യി​ച്ചു.