പട്ടികജാതി, ആദിവാസി വിഭാഗങ്ങളെ അവഗണിച്ചെന്ന്
12:56 AM Mar 30, 2017 | Deepika.com
കോഴിക്കോട്: പട്ടികജാതി ആദിവാസി കോളനികളിൽ കുടിവെള്ളക്ഷാമം നേരി ടുന്പോൾ ജില്ലാ പഞ്ചായത്ത് ബജറ്റിൽ പ്രശ്ന പരിഹാരത്തിന് കാര്യമായി ഒന്നും തന്നെ ഇല്ലെന്ന് ബിജെപി പട്ടികജാതി / പട്ടികവർഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ പ്രേമൻ.കഴിഞ്ഞ ദിവസം എടവക ആദിവാസി കോളനിയിൽ മരണപ്പെട്ട വൃദ്ധന്റെ മൃതദേഹം സംസ്കരിക്കുന്നതിന് കർമം നടത്താനോ, മൃതദേഹം കുളിപ്പിക്കുന്നതിനോ വെള്ളമില്ലാതെ വന്നു. ദൂരെയുള്ള പുഴയിൽ നിന്നു വെള്ളമെത്തിച്ചാണ് കർമം നടത്തിയത്. ഈ സംഭവം കേരളത്തിന് തന്നെ അപമാനകരമാണെന്നും ബി.കെ പ്രേമൻ പ്രസ്താവനയിൽ പറഞ്ഞു.