കോ​ഴി​ക്കോ​ടി​ന്‍റെ മ​തി​ലി​ൽ ബ്ലോ​ഗ​ർ​മാ​ർ ചി​ത്ര​മെ​ഴു​തി

12:56 AM Mar 30, 2017 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​ക​ർ​ത്തി​യെ​ഴു​താ​നെ​ത്തി​യ വി​ദേ​ശ ബ്ലോ​ഗ​ർ​മാ​ർ കോ​ഴി​ക്കോ​ടൻ ന​ഗ​ര​വീ​ഥി​യി​ലെ മ​തി​ലിനു നിറം പകർന്നു. മാ​നാ​ഞ്ചി​റ ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നി​ലെ മ​തി​ലി​ൽ കം​പാ​ഷ​നേ​റ്റ് കോ​ഴി​ക്കോ​ടി​ന്‍റെ ഭാ​ഗ​മാ​യു​ള​ള മ​ണി​ചി​ത്ര​ത്തൂ​ണി​ന്‍റെ വോ​ണ്ടി​യ​ർ​മാ​രോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ബ്ലോ​ഗ് എ​ക്സ്പ്ര​സ് കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ ബ്ലോ​ഗ​ർ​മാ​ർ ചിത്രരചന നടത്തിയ​ത്. ജി​ല്ലാ ക​ള​ക്ട​ർ യു.​വി. ജോ​സ്, ടൂ​റി​സം വ​കു​പ്പ് ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ എം.​വി. കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക​രി​ച്ചു.
മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം വൃ​ത്തി​യാ​ക്കി​യാ​ണ് ചി​ത്ര​ത്തൂ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ര​ച​ന​യ്ക്ക് കാ​ൻ​വാ​സ് ഒ​രു​ക്കി​യ​ത്. ബ്ലോ​ഗ​ർ​മാ​ർ ഇ​വ​രോ​ടൊ​പ്പം ചേർന്നു. നാ​ട്ടു​കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​വും നടത്തി.
അ​ർ​ജ​ൻ​റീ​ന, ബ്ര​സീ​ൽ, പോ​ള​ണ്ട്, ആ​സ്ട്രേ​ലി​യ, ഇ​ന്തോ​നേ​ഷ്യ, ഇ​റ്റ​ലി, കാ​ന​ഡ, സ്പെ​യി​ൻ തു​ട​ങ്ങി​യ 29 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗി​ലൂ​ടെ ടൂ​റി​സം വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത 30 ബ്ലോ​ഗ് എ​ഴു​ത്തു​കാ​രാ​ണ് ബ്ലോ​ഗ് എ​ക്സ്പ്ര​സ് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​ണ്‍ ഇ​ന്ത്യ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​ പ​ട്ടം പ​റ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഇ​തി​നു​ശേ​ഷം സം​ഘം ഇ​രി​ങ്ങ​ൽ സ​ർ​ഗാ​ല​യ ക​ര​കൗ​ശ​ല ഗ്രാ​മം സ​ന്ദ​ർ​ശി​ച്ചു.
ബ്ലോ​ഗ് എ​ക്സ്പ്ര​സി​ന്‍റെ നാ​ലാം സീ​സ​ണ്‍ ആ​ണി​ത്. നി​ര​വ​ധി വാ​യ​ന​ക്കാ​രു​ള്ള ബ്ലോ​ഗ​ർ​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​തി​നാ​ൽ പ​ദ്ധ​തി​യി​ലൂ​ടെ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.സംഘം ഇ​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ക്കും. ഏ​പ്രി​ൽ ര​ണ്ടി​ന് കാ​സ​ർ​ഗോഡ് സ​ന്ദ​ർ​ശി​ക്കും. പര്യടനം മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.