കാലടി: ചരിത്ര പ്രസിദ്ധമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനു തുടക്കമായി. ഇന്നലെ രാവിലെ കാഞ്ഞൂർ ഫൊറോന വികാരി റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ കൊടിയേറ്റി. തുടർന്ന് കുർബാന നടന്നു. പ്രധാന തിരുനാൾ ഇന്നും നാളെയും മറ്റന്നാളുമായി നടക്കും.
19 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആദ്യത്തെ പ്രദക്ഷിണം. രണ്ടാമത്തെ പ്രദക്ഷിണം 20 ന് ഉച്ചയ്ക്ക് പന്ത്രണ്ടിനും സമാപന പ്രദക്ഷിണം അന്നു വൈകുന്നേരം 6.30 നും നടക്കും. പള്ളിചുറ്റിയുള്ള സമാപന പ്രദക്ഷിണം രാത്രി എട്ടിനാണു പള്ളിയിൽ തിരിച്ചെത്തുന്നത്.
ഇന്നു രാവിലെ 5.30നും 7.15 നും കുർബാന, വൈകുന്നേരം നാലിന് ടൗണ് കപ്പേളയിലേക്കു അന്പു പ്രദക്ഷിണം. 5.30 ന് വാഹന വെഞ്ചിരിപ്പ് തുടർന്ന് കുർബാന, നൊവേന, പ്രസംഗം (കപ്പേളയിൽ). നാളെ രാവിലെ 5.30നും 7.15നും കുർബാന, 9.30 ന് ആഘോഷമായ പാട്ടുകുർബാന, തുടർന്ന് അന്പും മുടിയും ചാർത്തൽ. ഉച്ചകഴിഞ്ഞ് 2.45 ന് ലദീഞ്ഞ്, അങ്ങാടി പ്രദക്ഷിണം, വൈകുന്നേരം 6.30 ന് കുർബാന.
20 ന് രാവിലെ 5.30നും 7.15നും കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ജലന്ധർ രൂപതാധ്യക്ഷൻ ഫ്രാങ്കോ മുളയ്ക്കൽ കാർമികനാകും. ഉച്ചയ്ക്ക് പന്ത്രണ്ടിന് അങ്ങാടി പ്രദക്ഷിണം, വൈകുന്നേരം നാലിന് കുർബാന (ലത്തീൻ റീത്തിൽ), അഞ്ചിന് കുർബാന, 6.30 ന് പള്ളിചുറ്റി സമാപന പ്രദക്ഷിണം.
21 ന് രാവിലെ 5.30നും 7.15നും വൈകുന്നേരം 5.30നും കുർബാന, എട്ടിന് രൂപം എടുത്തുവയ്ക്കൽ. 22, 23, 24, 25 തീയതികളിൽ രാവിലെ 5.30നും 7.15 നും വൈകുന്നേരം 5.30നും കുർബാന ഉണ്ടായിരിക്കും. 26, 27 തീയതികളിലാണ് എട്ടാമിടം തിരുനാൾ. 26 ന് രാവിലെ 5.30നും 6.30നും 7.30 നും കുർബാന, 9.30ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ജോസ് മണ്ടാനത്ത് കാർമികനാകും.
ഫാ. സെബാസ്റ്റ്യൻ പൊള്ളേത്തറ വചനസന്ദേശം നൽകും. വൈകുന്നേരം നാലിനും 5.30 നും കുർബാന. 27 ന് രാവിലെ 5.30നും 6.30നും 7.30നും കുർബാന, 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ കാർമികനാകും. തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം. വൈകുന്നേരം നാലിനും അഞ്ചിനും ഏഴിനും കുർബാന എന്നിവയുണ്ടാകും.
കാഞ്ഞൂർ തിരുനാളിനു കൊടിയേറി
02:23 AM Jan 18, 2017 | Deepika.com