അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ ഏഴിന് വികാരി ഫാ. സിറിയക് കോട്ടയിൽ കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ.സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. ജിബിൻ കേഴപ്ലാക്കൽ, ഫാ. സോജി ചക്കാലക്കൽ, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ സഹകാർമികരായിരിക്കും. കൊടിയേറ്റിനെ തുടർന്ന് എട്ടിനും 11-നും വിശുദ്ധ കുർബാന.
വൈകുന്നേരം 4.30-ന് നൊവേന, പ്രസുദേന്തിമാരുടെ നിയോഗത്തിലുള്ള വിശുദ്ധ കുർബാന. തുടർന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം. 5.30-ന് വേദഗിരി സ്പിന്നിംഗ് മില്ലിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ആരംഭിച്ച് ഏഴിന് വലിയ പള്ളിയിൽ സമാപിക്കും.
അതിരമ്പുഴ തിരുനാൾ: നാളെ കൊടിയേറ്റ്
02:23 AM Jan 18, 2017 | Deepika.com