സക്കീർ ഹുസൈനെതിരായ ഹർജിയിൽ സർക്കാരിനു നോട്ടീസ്
02:04 AM Jan 18, 2017 | Deepika.com
കൊച്ചി : ക്രിമിനൽ കേസിൽ പ്രതിയായ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം വി.എ. സക്കീർ ഹുസൈൻ എറണാകുളം ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റായി തുടരുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ സർക്കാരിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ പ്രതിയായ സക്കീർ ഹുസൈൻ ഇപ്പോൾ ജാമ്യത്തിലാണ്. സക്കീർ ഹുസൈനെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് ഹർജി.