കണ്ണൂർ: ജൈവമാലിന്യങ്ങളിൽനിന്നു ബയോപ്ലാസ്റ്റിക് നിർമിക്കാനുള്ള പ്രോജക്ടാണ് ടെക്കൃതി പൂൾബിയിൽ സഞ്ജയ് ജോസഫ് ചാക്കോയ്ക്ക് അഞ്ചാം സ്ഥാനം നേടിക്കൊടുത്തത്. ഇതുവഴി പ്രകൃതിയെ സംരക്ഷിക്കുകയെന്ന ആശയമാണ് സഞ്ജയ് മുന്നോട്ടുവച്ചത്.
കണ്ണൂർ പരിയാരം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കണ്ണൂർ ബാറ്റാ ഷോറൂം മാനേജർ ഷാബു ചാക്കോയുടെയും വിളയാങ്കോട് സെന്റ് മേരീസ് എൽപി സ്കൂൾ അധ്യാപിക ജിജി ഐസക്കിന്റെയും മകനാണ്.നേന്ത്രക്കായ, ഉരുളക്കിഴങ്ങ് തുടങ്ങി പച്ചക്കറികളുടെ തോലുകളും മറ്റും ഉപയോഗിച്ച് എളുപ്പത്തിൽ ബയോ പ്ലാസ്റ്റിക് ഉണ്ടാക്കാമെന്നു സഞ്ജയ് തന്റെ പ്രോജക്ടിലൂടെ സമർഥിച്ചു.
സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സഞ്ജയ് ജോസഫ് ചാക്കോയ്ക്ക് അസ്ട്രോഫിസിസ്റ്റ് ആകാനാണു മോഹം.
ജൈവമാലിന്യങ്ങളിൽനിന്നു ബയോപ്ലാസ്റ്റിക്കുമായി സഞ്ജയ്
10:23 PM Jan 15, 2017 | Deepika.com