തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ നടത്തിയ പ്രഥമ നീറ്റ് പിജി മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി മലയാളി പെണ്കുട്ടി. തിരുവനന്തപുരം പേരൂർക്കട കൊച്ചുപറന്പൽ കെ.എ സഫീറിന്റെയും നസീറയുടെയും മകളായ ഡോ. ഷബ്നമാണ് അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ(ജിപ്മെർ) ജനറൽ മെഡിസിനിൽ പിജി വിദ്യാർഥിയാണ് ഷബ്നം ഇപ്പോൾ. ഒന്നാം റാങ്കു കിട്ടിയതിലുള്ള സന്തോഷം പങ്കുവച്ച ഷബ്നം, ജിപ്മെറിൽ തന്നെ പഠനം തുടരാനാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞു.
നീറ്റ് പിജിയിൽ ഡോ. ഷബ്നത്തിന് ഒന്നാംറാങ്ക്
01:02 AM Jan 15, 2017 | Deepika.com