കോട്ടയം: വാഗമൺ കുരിശുമല ആശ്രമ സ്ഥാപകൻ ഫാ. ഫ്രാൻസിസ് ആചാര്യയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം അദൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ ചൈതന്യ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ എത്തിയ ബൽജിയംകാരൻ ഫ്രാൻസീസ് ഭാരതീയ സംസ്കാരതനിമയുടെ പ്രതിരൂപവും പ്രചാരകനുമായി മാറിയത് അതിശയകരമായി തോന്നുന്നതായി പറഞ്ഞു.
മാനവികം സോഷ്യൽ സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ അയർക്കുന്നം രാമൻനായർ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കുളങ്ങര അനുസ്മരണ പ്രഭാഷണം നടത്തി.
ഫാ. ഫ്രാൻസിസ് ആചാര്യയെ അനുസ്മരിച്ചു
01:02 AM Jan 15, 2017 | Deepika.com