എം.ബി. മിനിക്കു സാഹിത്യശ്രീ പുരസ്കാരം
01:02 AM Jan 15, 2017 | Deepika.com
കൊച്ചി: സാഹിത്യപ്രവർത്തക സ്വാശ്രയസംഘത്തിന്റെ സാഹിത്യശ്രീ പുരസ് കാരത്തിന് എം.ബി. മിനിയുടെ ഭൂമിമാനസം എന്ന നോവൽ അർഹമായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. പാലക്കാട് എടത്തറ സ്വദേശിയും ഗവണ്മെന്റ് യുപി സ്കൂൾ അധ്യാപികയുമാണു മിനി. 26ന് പുരസ്കാരം സമ്മാനിക്കുമെന്നു സ്വാശ്രയസംഘം പ്രസിഡന്റ് സാജൻ പെരുന്പടന്ന, സാഹിത്യശ്രീ മാസിക എഡിറ്റർ വിവേകാനന്ദൻ മുനന്പം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.