കാഞ്ഞിരപ്പള്ളി: കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിൽ ചങ്ങനാശേരി അതിരൂപതയ്ക്ക് ഓവറോൾ കിരീടം. 260 പോയിന്റ് നേടിയാണു ചങ്ങനാശേരി കിരീടം ചൂടിയത്. 250 പോയിന്റ് നേടി ഇടുക്കി രൂപതയും 246 പോയിന്റ് നേടി കോതമംഗലം രൂപതയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 90 പോയിന്റുമായി ഇടുക്കിയും ചങ്ങനാശേരിയും ഒന്നാം സ്ഥാനം പങ്കിട്ടു. 86 പോയിന്റ് നേടി കോതമംഗലവും 70 പോയിന്റുമായി വരാപ്പുഴയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ചങ്ങനാശേരി, വരാപ്പുഴ അതിരൂപതകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ഇടുക്കി രൂപതയ്ക്കാണു രണ്ടാം സ്ഥാനം. 82 പോയിന്റാണ് ഇവർക്കു ലഭിച്ചത്. 74 പോയിന്റുമായി കോതമംഗലം മൂന്നാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ എറണാകുളം അതിരൂപതയും കോതമംഗലം രൂപതയും 86 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. ചങ്ങനാശേരി അതിരൂപത 84 പോയിന്റ് നേടി രണ്ടാം സ്ഥാനവും 78 പോയിന്റ് നേടി ഇടുക്കി രൂപത മൂന്നാം സ്ഥാനവും നേടി.
20 രൂപതകളിൽനിന്നായി 1500ൽപരം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ഡയറക്ടർ ഫാ. തോംസണ് പഴയചിറപീടികയിൽ കലോത്സവം ഉദ്ഘാടനംചെയ്തു. കെസിഎസ്എൽ രൂപതാ പ്രസിഡന്റ് സിറിയക് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കുര്യച്ചൻ പുതുക്കാട്ടിലിന്റെ അധ്യക്ഷതയിൽ ഇടുക്കി എംപി ജോയിസ് ജോർജ് ഉദ്ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, കോർപറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, ഡയറക്ടർ റവ.ഫാ. ജിൻസ് കിഴക്കേൽ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കു കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ സമ്മാനങ്ങൾ വിതരണംചെയ്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസഫ് മാത്യു പതിപ്പള്ളിൽ, കെസിഎസ്എൽ രൂപത പ്രസിഡന്റ് സിറിയക് നരിതൂക്കിൽ, രൂപത ഓർഗനൈസർ അജാക്സ് ജോണ്സണ്, രൂപത സെക്രട്ടറി സിസ്റ്റർ സെലീന എഒ, രൂപത വൈസ് പ്രസിഡന്റ് സിസ്റ്റർ സിൽവി എസ്എച്ച്, രൂപത എക്സിക്യൂട്ടീവ് മെംബർ സോജൻ എലിക്കുളം എന്നിവർ നേതൃത്വം നൽകി.
||സ്റ്റഡി സർക്കിളിൽ ഇടുക്കി||
കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിൽ സ്റ്റഡി സർക്കിളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇടുക്കി ജേതാക്കളായി. ഇടുക്കി രൂപതയിലെ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും വരാപ്പുഴ അതിരൂപതയിലെ തൃക്കാക്കര ഇഎം എച്ച്എസ് രണ്ടാം സ്ഥാനവും പാലാ രൂപതയിലെ പാലാ സെന്റ് മേരീസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം അതിരൂപതയിലെ സെന്റ് ഫിലോമിനാസ് ഒന്നാം സ്ഥാനവും തൃശൂർ അതിരൂപതയിലെ ചെമ്പുകാവ് ഹോളി ഫാമിലി സിജിഎച്ച്എസ് രണ്ടാം സ്ഥാനവും നേടി. ചങ്ങനാശേരി അതിരൂപതയിലെ നെടുങ്കുന്നം സെന്റ് തെരേസാസും ഇടുക്കി രൂപതയിലെ ചെമ്മണ്ണാർ എസ്എക്സ്എച്ച്എസും മൂന്നാം സ്ഥാനം പങ്കിട്ടു.
യുപി വിഭാഗത്തിൽ ചങ്ങനാശേരി അതിരൂപതയിലെ ചങ്ങനാശേരി സെന്റ് ജോസഫ്സ് ഒന്നാം സ്ഥാനവും ഇടുക്കി രൂപതയിലെ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും വിജയപുരം രൂപതയിലെ കഞ്ഞിക്കുഴി മൗണ്ട് കാർമൽ മൂന്നാം സ്ഥാനവും നേടി.
||ചവിട്ടു നാടകത്തിൽ കോട്ടപ്പുറം||
ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടക മത്സരത്തിൽ കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം സെന്റ് ആൻസ് ഒന്നാം സ്ഥാനം നേടി. ചങ്ങനാശേരി അതിരൂപതയിലെ സെന്റ് പീറ്റേഴ്സ് കുറുമ്പനാടം രണ്ടാം സ്ഥാനവും ഇടുക്കി രൂപതയിലെ മുരിക്കാശേരി എസ്എം എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കൊച്ചി രൂപത ഒന്നാം സ്ഥാനവും വരാപ്പുഴ അതിരൂപത രണ്ടാം സ്ഥാനവും നേടി.
||മാർഗം കളിയിൽ തൃശൂരും പാലായും||
ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയിൽ തൃശൂർ അതിരൂപതയും ഹൈസ്കൂൾ വിഭാഗത്തിൽ പാലാ രൂപതയും ഒന്നാം സ്ഥാനം നേടി. തൃശൂർ അതിരൂപതയിലെ തൃശൂർ സേക്രട്ട് ഹാർട്ട സിജിഎച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. വരാപ്പുഴ അതിരൂപതയിലെ കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. കോതമംഗലം രൂപതയിലെ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസും ഇടുക്കി രൂപതയിലെ കൂന്പൻപാറ എഫ്എംജിഎച്ച്എസ്എസും മൂന്നാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗത്തിൽ പാലാ രൂപതയിലെ ഭരണങ്ങാനം എസ്എച്ച് ഹൈസ്കൂളാണ് ഒന്നാം സ്ഥാനം നേടിയത്. വരാപ്പുഴ അതിരൂപതയിലെ കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും തൃശൂർ അതിരൂപതയിലെ ചെന്പുകാവ് ഹോളി ഫാമിലി സിജിഎച്ച്എസ് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ പാലാ രൂപതയിലെ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ് ഒന്നാം സ്ഥാനവും ചങ്ങനാശേരി അതിരൂപതയിലെ നെടുംകുന്നം സെന്റ് തെരേസാസ് രണ്ടാം സ്ഥാനവും കോതമംഗലം രൂപതയിലെ സെന്റ് അഗസ്റ്റ്യൻസ് മൂന്നാം സ്ഥാനവും നേടി.
പരിചമുട്ടുകളിയിൽ
||ഇടുക്കിയും വരാപ്പുഴയും ||
പരിചമുട്ടുകളിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇടുക്കി രൂപതയും ഹൈസ്കൂൾ വിഭാഗത്തിൽ വരാപ്പുഴ അതിരൂപതയും ഒന്നാം സ്ഥാനം നേടി. ഇടുക്കിയിലെ ചെമ്മണ്ണാർ എസ്എക്സ്എച്ച്എസ് ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ് രണ്ടാം സ്ഥാനവും നേടി.
ചങ്ങനാശേരി അതിരൂപതയിലെ എസ്ബി ചങ്ങനാശേരിക്കാണു മൂന്നാം സ്ഥാനം.
ഹൈസ്കൂൾ വിഭാഗത്തിൽ വരാപ്പുഴയിലെ സെന്റ് ആൽബർട്ട്സിന് ഒന്നാം സ്ഥാനവും തൃശൂർ അതിരൂപതയിലെ വില്ലുപാടം സെന്റ് ജോസഫ്സ് രണ്ടാം സ്ഥാനവും ഇടുക്കി രൂപതയിലെ ഇരട്ടയാർ എസ്ടിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ തൃശൂർ അതിരൂപതയിലെ വരാന്ത്രപ്പള്ളി സെന്റ് പോൾസ് ഒന്നാം സ്ഥാനവും വരാപ്പുഴ അതിരൂപതയിലെ സെന്റ് ആൽബർട്സ് രണ്ടാം സ്ഥാനവും കോതമംഗലം രൂപതയിലെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് മൂന്നാം സ്ഥാനവും നേടി.
കെസിഎസ്എൽ സംസ്ഥാന കലോത്സവം: ചങ്ങനാശേരിക്ക് ഓവറോൾ
12:44 AM Jan 15, 2017 | Deepika.com