റോഡ് നവീകരണം
12:46 AM Mar 29, 2017 | Deepika.com
കൂടരഞ്ഞി: ജില്ലാ പഞ്ചായത്ത് 2016 - 17 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന താഴെ കൂടരഞ്ഞി മുതുവന്പായി റോഡിന്റെ നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജിജി കട്ടക്കയം അധ്യക്ഷത വഹിച്ചു. വി.എ ജോൺ, ജോർജ് അഞ്ചേരി, ജോർജ് തെങ്ങുംപിള്ളി, പി.എം മാണി, സുമതി, ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു.