കർഷകനെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന്
12:46 AM Mar 29, 2017 | Deepika.com
പേരാമ്പ്ര: ചെമ്പനോട വില്ലേജിലെ പറമ്പൽ ഭാഗത്തെ കർഷകൻ പടിയറ ചെറിയാനെയും കുടുംബത്തെയും പീഡിപ്പിക്കുന്ന നയം സിപിഎം അവസാനിപ്പിക്കണമെന്നു കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐപ്പ് വടക്കത്തടം അധ്യക്ഷത വഹിച്ചു. കാവിൽ പി. മാധവൻ, ബിജു കണ്ണംതറ, പ്രസാദ് ജോർജ്, എൻ. ചന്ദ്രൻ, എൻ. രാജശേഖരൻ, ബാലൻ തെക്കെയിൽ, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.