ചു​ര​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

12:46 AM Mar 29, 2017 | Deepika.com
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ഒ​ന്പ​താം​വ​ള​വി​നു താ​ഴെ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട-​തി​രു​നെ​ല്ലി സൂ​പ്പ​ർ ഫാ​സ്റ്റും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യുമാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ബ​സ്ഡ്രൈ​വ​ർ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജ​യ​രാ​ജ​ൻ (40), ക​ണ്ട​ക്ട​ർ വ​ട​ശേ​രി​ക്ക​ര പ്ല​സ​ന്‍റ് തോ​മ​സ് (37), യാ​ത്ര​ക്കാ​രാ​യ കൂ​ട​ത്താ​യി ക​ന്നം​വ​ള്ളി ശാ​ന്ത (52), എ​ള​റ്റി​ൽ വ​ട്ടോ​ളി ജാ​വേ​ദ്അ​ലി (23), പ​ന്തീ​ര​ങ്കാ​വ് ഫാ​ത്തി​മ (55), കീ​ഴ്ശേ​രി ക​ദീ​ശു​മ്മ (74), അ​രീ​ക്കോ​ട് അ​ലീ​മ (42) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സ്വകാ​ര്യ ആ​ശു​പ​ത്രി​യി​ലെത്തിച്ച മ​റ്റു​ള്ള​വ​രെ പ്ര​ഥ​മ ശു​ശ്രു​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ചു​ര​ത്തി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.