എഡിഎം ബംഗ്ലാവ് സംരക്ഷിക്കും: കളക്ടർ
12:43 AM Mar 29, 2017 | Deepika.com
കോഴിക്കോട്: ഏറെക്കാലമായി ഉപയോഗിക്കാതെ കാടുമൂടിക്കിടക്കുന്ന മലാപ്പറന്പ് എംഡിഎം ബംഗ്ലാവ് ജില്ലാ കളക്ടർ യു.വി. ജോസ് സന്ദർശിച്ചു. ബ്രീട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കും. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എഡിഎം ടി. ജനിൽകുമാർ, അസിസ്റ്റന്റ് കളക്ടർ കെ. ഇന്‍പശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.