പഞ്ചായത്ത് ജീവനക്കാരുടെ സസ്പെൻഷൻ മരവിപ്പിച്ചു
12:43 AM Mar 29, 2017 | Deepika.com
താമരശേരി: ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് മുഹമ്മദ് അഷ്റഫ്, മുൻ അസി. സെക്രട്ടറി എൻ.വി ജോസഫ് എന്നിവരുടെ സസ്പെൻഷൻ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മരവിപ്പിച്ചു. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതിൽ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ഇവർക്കെതിരേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 17-ന് അന്വേഷണ വിധേയമായി രണ്ടു പേരെയും സസ്പെൻഡ് ചെയ്തത്.