മാർച്ച് നടത്തി
12:43 AM Mar 29, 2017 | Deepika.com
കോഴിക്കോട് :വിലക്കയറ്റം നിയന്ത്രിക്കുക, കുടിവെള്ളം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്എസ്ഡിപിഐ പ്രവർത്തകർ താലൂക്ക് ഓഫീസുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം ചെയ്തു. എം.എ.സലീം, ആബിദ് ചെറുവണ്ണൂർ, സജീർ മാത്തോട്ടം, വാഹിദ് ചെറുവറ്റ, റൗഫ് കുറ്റിച്ചിറ,പി.പി.റഷീദ് എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടിയിൽ ജില്ലാ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. താമരശേരിയിലെ മാർച്ച് ജില്ലാ ട്രഷറർ മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.