കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി

12:43 AM Mar 29, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ -വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സി​പ്പി​ക്കു​ന്പോ​ൾ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി മ​മ്മ​ദ്കോ​യ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​ർ​ത്ത് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​മാ​വ​ധി ക​ട​ക​ൾ സം​ര​ക്ഷി​ക്കും വിധം ഭൂ​മി ഏ​റ്റെ​ടു​ക്കു​ക, ക​ട​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ക​രം കെ​ട്ടി​ടം നി​ർ​മി​ച്ച് ന​ൽ​കു​ക, പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് വ്യ​ക്ത​മാ​യ കാ​ഴ്ച്ച​പ്പാ​ടോ​ടെ അ​വ​ത​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് വ്യാ​പാ​രി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​സി ബി​ജു​രാ​ജ്, പി.​കി​ഷ​ൻ​ച​ന്ദ്, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ വി​ജ​യ​ൻ, റ​ഫീ​ഖ്, ഗ​ഫൂ​ർ രാ​ജ​ധാ​നി, കെ.​വി തൃ​ബു​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.